പൂനിലാമഴ പെയ്തിറങ്ങിയ മനോഹര സംഗീതവുമായി ജെയ്ഡൻ; വീഡിയോ കാണാം…

February 23, 2019

സ്വരമാധുര്യംകൊണ്ടും ആലാപനമികവുകൊണ്ടും ഏറെ ശ്രദ്ധേയനായ താരമാണ് ജെയ്‌ഡൻ. മലയാളികള്‍ എക്കാലത്തും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു മനോഹരഗാനവുമായാണ് ജെയ്‌ഡൻ  ഇത്തവണ ടോപ് സിംഗര്‍ വേദിയില്‍ പാടാനെത്തിയത്.

‘പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം’… എന്നു തുടങ്ങുന്ന മനോഹര  ഗാനമാണ് ജെയ്ഡൻ ആലപിച്ചത്. ‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു.എം ജി ശ്രീകുമാറും കെ എസ് ചിത്രയും ചേർന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.