നിത്യഹരിത ഗാനവുമായി ടോപ് സിംഗറിലെ ഭാവഗായകന്‍; വീഡിയോ

February 6, 2019

ടോപ്‌സിംഗറിലെ കുട്ടിപ്പാട്ടുകാരെയെല്ലാം പ്രേക്ഷകര്‍ ഇതിനോടകം തന്നെ നെഞ്ചിലേറ്റി തുടങ്ങി. ആലാപനങ്ങളിലെ മികവുകൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. ഭാവാര്‍ദ്രമായ ആലാപനംകൊണ്ട് ടോപ് സിംഗറിലെ ഭാവഗായകന്‍ എന്നാണ് ജയ്ഡന്‍ അറിയപ്പെടുന്നത്.

മലയാളികള്‍ എക്കാലത്തും നെഞ്ചിലേറ്റുന്ന ‘പാരിജാതം തിരുമിഴി തുറന്നു…’ എന്ന നിത്യഹരിതഗാനമാണ് ഇത്തവണ ജെയ്ഡന്‍ ആലപിച്ചത്. തോക്കുകള്‍ കഥ പറയുന്നു എന്ന ചിത്രത്തിലേതാണ് ഈ ഗാനം. വയലാര്‍ രാമവര്‍മ്മയുടെ വരികള്‍ക്ക് ജി.ദേവരാജന്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ.ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.