ജാനകിയമ്മയുടെ പാട്ടുപാടി അമ്പരപ്പിച്ച് സീതക്കുട്ടി; വീഡിയോ കാണാം..

February 28, 2019

ടോപ് സിംഗറിലെ സീതക്കുട്ടിയുടെ പാട്ടുകൾക്ക് ആരാധകർ ഏറെയാണ്. പാട്ടിൽ വിസ്മയങ്ങൾ തീർക്കുന്ന ഈ കുട്ടിപ്പാട്ടുകാരിയുടെ പാട്ടുകൾക്ക് ജഡ്‌ജസ് പോലും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചിട്ടുണ്ട്, അത്രമേൽ മനോഹരമാണ് ഈ മിടുക്കി കുട്ടിയുടെ പാട്ടുകൾ.

ഇത്തവണ ജാനകിയമ്മയുടെ ‘കൈക്കുടന്ന നിറയെ തിരുമധുരം തരും’ എന്ന അതിമനോഹര ഗാനമാണ് സീത ആലപിച്ചത്. ജഡ്ജസും പ്രേക്ഷകരും എല്ലാം മറന്ന് ഇരുന്നുപോയി സീതക്കുട്ടിയുടെ ഈ അതിമനോഹരമായ ആലാപന മികവിൽ.

മായാമയൂരം എന്ന ചിത്രത്തിലേതാണ് ഈ സുന്ദരഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രഘുവരൻ സംഗീതം നൽകി, കെ ജെ യേശുദാസും എസ് ജാനകിയും ചേർന്ന് പാടിയതാണ് ഈ ഗാനം.