സ്കൂൾ കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ രജീഷ; ജൂണിലെ ഗാനം കാണാം…

February 20, 2019

തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജീഷ വിജയൻ പ്രധാന കഥാപാത്രമായി എത്തിയ ജൂൺ. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്കൂൾ കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകുന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രമാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന ചിത്രമാണ് ജൂൺ. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കുമൊപ്പം ചിത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്.

Read also: മുടി മുറിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രജിഷ; ‘ജൂണി’ന്റെ മേക്കിങ് വീഡിയോ കാണാം..

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ചിത്രം ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു  എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.