കണക്കു ടീച്ചറെ പാട്ടിലാക്കി കൗഷിക്; വീഡിയോ കാണാം…

February 13, 2019

ഉത്‌സവ പ്രതീതിയാണ് കൗഷിക് എന്ന കൊച്ചുമിടുക്കൻ ടോപ് സിംഗർ വേദിയിൽ ഉള്ളപ്പോൾ. ഒടിയൻ കൗഷിക് എന്ന് ടോപ് സിംഗർ വേദിയും ആരാധകരും ഇഷ്ടത്തോടെ വിളിക്കാറുള്ള  കൗഷിക്കിന്റെ ഒരു ആരാധികയാണ് ഇത്തവണ ടോപ് സിംഗർ വേദിയിൽ എത്തിയത്.

ചിഞ്ചു എന്ന കണക്ക് ടീച്ചറിന്റെ കണക്കുകൂട്ടലുകൾക്ക് മേലെയായിരുന്നു ഇത്തവണ ഒടിയൻ കൗഷിക്കിന്റെ പ്രകടനം. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ പച്ചകിളിക്കൊരു കൂട് എന്ന മനോഹരഗാനമാണ് കൗഷിക് ഓഡിയൻസ് ചോയ്‌സിൽ ആലപിച്ചത്..