വാത്സല്യം തുളുമ്പുന്ന ക്യൂട്ട് പെർഫോമൻസുമായി ദിയക്കുട്ടി; വീഡിയോ കാണാം..

February 22, 2019

മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായികയാണ് കുട്ടിക്കുറുമ്പി ദിയക്കുട്ടി. ടോപ് സിംഗർ വേദിയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത ഈ മോളുടെ പാട്ടിനുമുണ്ട് ഏറെ ആരാധകർ. എല്ലാവരും ഏറെ കാത്തിരുന്ന ഒരു അസുലഭ മുഹൂർത്തം വേദിയ്ക്ക് സമ്മാനിച്ചിരിക്കുകയാണ് ഈ മിടുക്കിക്കുട്ടി.

ഇത്തവണ ഒരു മനോഹരമായ താരാട്ടുപാട്ടുമായാണ് ഈ കുരുന്ന് വേദിയിൽ എത്തിയത്. ‘ആറ്റുനോറ്റുണ്ടായൊരുണ്ണി…’അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി’..എന്ന ഗാനമാണ് വേദിയിൽ ആലപിച്ചത്. ‘ശാന്തം’ എന്ന ചിത്രത്തിലെ ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്.

വാത്സല്യം തുളുമ്പുന്ന ദിയക്കുട്ടിയുടെ പെർഫോമൻസ് കാണാം..