ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന വിശേഷങ്ങളുമായി കുമ്പളങ്ങി ടീംസ്; വീഡിയോ കാണാം..

February 8, 2019

നിറഞ്ഞ കൈയ്യടിയോടെയും മികച്ച പ്രതികരണങ്ങളോടെയും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.  മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് പ്രിയപ്പെട്ട ഫഹദ് ഫാസില്‍, സൗബിന്‍, ഷെയ്ന്‍ നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണ്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുമ്പളങ്ങി ടീം എത്തുന്ന കുമ്പളങ്ങി ഗെറ്റ് ടുഗദറിന്റെ രണ്ടാമത്തെ എപ്പിസോഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രം കൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.