ചൊവ്വയുടെ 360ഡിഗ്രി കാഴ്ചയുമായ് നാസ; വീഡിയോ

February 13, 2019

ചൊവ്വയുടെ ഉപരിതലത്തിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കിയിരിക്കുകയാണ് നാസ. ചൊവ്വയില്‍ പരിവേഷണം നടത്തുന്ന ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ഇത്തരമൊരു കാഴ്ച നാസ തയാറാക്കിയിരിക്കുന്നത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലം വ്യക്തമായി കാണാന്‍ സാധിക്കും ഈ വീഡിയോയില്‍.

വേര റൂബിന്‍(VERA RUBIN) എന്നറിയപ്പെടുന്ന മേഖലയുടെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തുനിന്നുമാണ് ക്യൂരിയോസിറ്റി ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അതേസമയം ക്യൂരിയോസിറ്റി ചൊവ്വയില്‍ സഞ്ചാരം തുടരുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19നാണ് ഈ ചിത്രങ്ങള്‍ ക്യൂരിയോസിറ്റി അയച്ചത്. ഗാലെ ക്രാറ്റര്‍ എന്ന ചൊവ്വയിലെ താഴ്ന്ന പ്രദേശത്താണ് ഇപ്പോള്‍ ക്യൂരിയോസിറ്റി സഞ്ചരിക്കുന്നത്. ഇവിടെനിന്നും ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലംകുഴിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്.