ഓസ്‌കര്‍ അവാര്‍ഡ്‌: മികച്ച ചിത്രം ‘ഗ്രീന്‍ ബുക്ക്’

February 25, 2019

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഗ്രീന്‍ ബുക്ക്’ ആണ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. പീറ്റര്‍ ഫാരെലിയാണ് സംവിധായകന്‍. റമി മാലെക് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. ‘ബൊഹീമിയന്‍ റാപ്‌സഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം പുരസ്‌കാരം നേടിയത്. ‘ദ് ഫേവറൈറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലീവിയ കോള്‍മാന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

‘റോമ’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ച അല്‍ഫോന്‍സോ ക്വറോണ്‍ ആണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘റോമ’യാണ് മികച്ച വിദേശഭാഷാ ചിത്രം.

ഓസ്‌കര്‍ അവാര്‍ഡ് ഒറ്റ നോട്ടത്തില്‍

മികച്ച ചിത്രം: ഗ്രീന്‍ ബുക്ക്

മികച്ച നടന്‍: റമി മാലെക്

മികച്ച നടി: ഒലീവിയ കോള്‍മാന്‍

മികച്ച സംവിധായകന്‍: അല്‍ഫോന്‍സോ ക്വറോണ്‍

മികച്ച വിദേശഭാഷാ ചിത്രം: റോമാ

മികച്ച ഛായാഗ്രഹണം: അല്‍ഫോന്‍സോ ക്വറോണ്‍ (ചിത്രം റോമാ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം: ഫ്രീ സോളോ

മികച്ച പശ്ചാത്തല സംഗീതം: ബ്ലാക്ക് പാന്തര്‍

മികച്ച ഗാനം: ഷാലോ (ലേഡി ഗാഗ, എ സ്റ്റാര്‍ ഈസ് ബോണ്‍)

മികച്ച അവലംബിത തിരക്കഥ: ബ്ലാക്ക് ക്ലാന്‍സ്മാന്‍ (ചാര്‍ളി വചേല്‍, ഡേവിഡ് )

ഷോര്‍ട് ഫിലിം ലൈവ് ആക്ഷന്‍ – സ്‌കിന്‍. സംവിധാനം ഗൈ നറ്റിവ്, ജെയ്മി

മികച്ച വിഷ്വല്‍ എഫക്ട്: ഫസ്റ്റ് മാന്‍ (പോള്‍ ലാംബേര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റണ്‍, ഷ്വാം)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്: ‘പിരിഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്’, (റെയ്ക്ക സെറ്റ്ബാച്ചി).

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ബാഓ, (ഡോമീ ഷീ, ബെക്കീ നേമന്‍)

മികച്ച ആനിമേഷന്‍ ചിത്രം: സ്‌പൈഡര്‍മാന്‍ ഇന്റു ദ സ്‌പൈഡര്‍ വേസസ്

സൗണ്ട് എഡിറ്റിംഗ്: ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്‌സ്‌റ്റോണ്‍. ചിത്രം: ബൊഹീമിയന്‍ റാപ്‌സഡി

മികച്ച സെറ്റ് ഡെകറേഷന്‍ ജേ ഹാര്‍ട്ട് (ബ്ലാക്ക് പാന്തര്‍). ബ്ലാക്ക് പാന്തറിന് രണ്ടാം പുരസ്‌ക്കാരം

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ ഹന ബിച്ച്‌ലര്‍

മികച്ച കോസ്റ്റ്യൂം ഡിസൈനന്‍ റൂത്ത് കാര്‍ട്ടര്‍ (ബ്ലാക്ക് പാന്തര്‍)

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ്: ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി.