ഗുജറാത്തിൽ പാക്ക് ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടു…

February 26, 2019

ഗുജറാത്ത് അതിർത്തിയിൽ പാക്ക് ഡ്രോൺ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടു. പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് പുലർച്ചെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്ക് ഡ്രോൺ ഇന്ത്യ വെടിവെച്ചിട്ടത്.പാക്കിസ്ഥാന്റെ സർവൈലൻസ് ഡ്രോൺ ആണ് ഇന്ത്യ വെടിവെച്ചിട്ടത്.

കഴിഞ്ഞ ദിവസം ഇന്ത്യക്ക് നേരെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായ ഭീകരാക്രമണത്തിന് ഇന്ന് ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. വിദേശ കാര്യ സെക്രട്ടറി ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി. അതേസമയം പാക്കിസ്ഥാന് നേരെ ഇന്ത്യ തിരിച്ചടിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ സമയത്തിന് ശേഷം ഇന്ത്യയുടെ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുന്നതിനായി മാധ്യമങ്ങളെ കാണും.