‘ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്‌ത ചിത്രം’; ‘പേരൻപി’നെക്കുറിച്ച് ദുൽഖർ സൽമാൻ…

February 1, 2019

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ പേരൻപ്. സിനിമ സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് മകനും നടനുമായ ദുൽഖർ സൽമാൻ രംഗത്തെത്തിയത്.

ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം എന്നാണ് ചിത്രത്തെക്കുറിച്ച് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമ എന്ന കലയോടുള്ള അദ്ദേഹത്തിന്റെ ഒരിക്കലും അവസാനിക്കാത്ത ആഗ്രഹത്തെക്കുറിച്ചും പറഞ്ഞാണ് ദുൽഖർ പോസ്റ്റ് അവസാനിപ്പിച്ചത്.

ചിത്രത്തിൽ അമുദൻ എന്ന ടാക്‌സി ഡ്രൈവറായാണ് മമ്മൂട്ടി വേഷമായിടുന്നത്. ഒരു അച്ഛനും മകളും തമ്മിലുള്ള വൈകാരികമായ ബന്ധത്തെക്കുറിച്ചും, സെറിബ്രൽ പാൾസി എന്ന രോഗം ബാധിച്ച കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.