സംസ്ഥാനഅവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനവുമായി ‘പൊറിഞ്ചുമറിയംജോസ്’ ലൊക്കേഷന്‍; ചിത്രങ്ങള്‍

February 28, 2019

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ച് ‘പൊറിഞ്ചുമറിയംജോസ്’ ലൊക്കേഷന്‍. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടിയ ജോജു ജോര്‍ജ്, മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് നേടിയ സരസ ബാലുശ്ശേരി, മികച്ച കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍, മികച്ച മേക്ക്അപ്മാന്‍ റോണക്‌സ് എന്നിവര്‍ക്കാണ് ലൊക്കേഷനില്‍ പ്രത്യേക അഭിനന്ദനം നല്‍കിയത്. ഇവര്‍ ‘പൊറിഞ്ചുമറിയംജോസ്’ എന്ന ചിത്രത്തിന്റെ ഭാഗമാണ്.

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.

Read more:‘മേരിക്കുട്ടി കാരണം കിട്ടിയ അലര്‍ജിക്ക് ജയസൂര്യ ഇപ്പോഴും മരുന്ന് കഴിക്കുന്നു’; താരത്തെക്കുറിച്ച് രഞ്ജിത്തിന്റെ കുറിപ്പ്

അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. റിലീസിങിനൊരുങ്ങുന്ന ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.