പ്രോ വോളിബോള്‍ ലീഗ്: കിരീടം സ്വന്തമാക്കാന്‍ കോഴിക്കോടും ചെന്നൈയും ഇന്ന് നേര്‍ക്കുനേര്‍

February 22, 2019

പ്രോ വോളീബോള്‍ ലീഗിലെ ആര് കിരീടം ആര് സ്വന്തമാക്കുമെന്ന് ഇന്നറിയാം. കോഴിക്കോടും ചെന്നൈയുമാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുക. വൈകിട്ട് 6.50ന് ചെന്നൈയിലെ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് മത്സരവേദി.

ലീഗില്‍ തോല്‍വിയറിയാതെ മുന്നേറുന്ന കോഴിക്കോട് വിജയപ്രതീക്ഷയിലാണ്. സെമിഫൈനലില്‍ മുംബൈയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ഫൈനലിലെത്തിയത്. അമേരിക്കന്‍താരം പോള്‍ ലോട്മാനും മലയാളിതാരം അജിത്‌ലാലും അടങ്ങുന്ന കോഴിക്കോട് ടീം വിജയംനേടുമെന്ന പ്രതാക്ഷയിലാണ് ആരാധകരും.

കഠിനപ്രയത്‌നത്തിലൂടെ തന്നെയാണ് ചെന്നൈ ഫൈനലില്‍ പ്രവേശിച്ചത്. പ്രാഥമീക റൗണ്ടിലെ അഞ്ച് കളികളില്‍ മൂന്നിലും ചെന്നൈ തോറ്റിരുന്നു. എന്നാല്‍ ലീഗിന്റെ അവസാനഘട്ടത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ ടീം കാഴ്ചവെച്ചത്. സെമി ഫൈനലില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്.