സ്റ്റൈൽ മന്നനൊപ്പം ലേഡി സൂപ്പർസ്റ്റാർ; മുരുകദോസ് ചിത്രം ഉടൻ

February 20, 2019

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ സ്റ്റൈൽ മന്നൻ രജനീകാന്തും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നു. നയൻതാരയുടെ സിനിമ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ സ്റ്റൈൽ മന്നനൊപ്പം ‘ചന്ദ്രമുഖി’ എന്ന ചിത്രം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം എ.ആർ മുരുകദോസ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യെ നായകനാക്കി ഒരുക്കിയ സർക്കാരിന് ശേഷം മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്.

ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. തമിഴകത്തിന്റ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം നയൻസ് കൂടി  എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.