‘മേലെ മേലേ മാനം…; ഋതുരാജിന്റെ പാട്ടിന് നിറഞ്ഞ കൈയടി

February 18, 2019

ടോപ്‌സിംഗറിലെ കുട്ടിപ്പാട്ടുകാരന്‍ ഋതുരാജിന് ആരാധകര്‍ ഏറെയാണ്. കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായതാണ് ഋതുക്കുട്ടന്‍. ഗിരിഷ് പുത്തഞ്ചേരി റൗണ്ടിലാണ് ഇത്തവണ ഋതുരാജ് പാടാനെത്തിയത്.

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മേലെ മേലേ മാനം… എന്നു തുടങ്ങുന്ന ഗാനമാണ് കുട്ടിപ്പാട്ടുകാരന്‍ വേദിയില്‍ ആലപിച്ചത്. നമ്പര്‍ വണ്‍ സ്‌നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന സിനിമയിലേതാണ് ഈ ഗാനം.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ജെറി അമല്‍ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. കെജെയേശുദാസും എസ് ജാനകിയുമാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.