ഇത്രയും നാൾ ഓടിച്ച് നടന്ന വണ്ടിയല്ലേ ആര്‍ എക്‌സ് 100..? ഇത് വിൽക്കണ്ട ; വൈറലായി കൊച്ചുകുട്ടിയുടെ വീഡിയോ..

February 11, 2019

വാഹനപ്രേമിയായ ഒരു കൊച്ചുപെൺകുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീട്ടിലെ പഴയ ആര്‍ എക്‌സ് 100 വില്‍ക്കാന്‍ പോകുകയാണെന്നറിഞ്ഞ പെണ്‍കുട്ടിയുടെ സങ്കടമാണ് വീഡിയോയിൽ കാണുന്നത്.  കരഞ്ഞ് പിതാവിനെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇത്രയും നാളും ഓടിച്ച് നടന്ന വണ്ടിയല്ലേ?, അച്ഛന്‍ രാപകലില്ലാതെ കഷ്ടപ്പെട്ട് കുറെ കാശു മുടക്കി നന്നാക്കിയ വണ്ടിയല്ലേ?.. എന്തിനാണ് വില്‍ക്കുന്നതെന്നാണ് കുട്ടിയുടെ ചോദ്യം. ഇത് തനിക്ക് വളരെ പ്രിയപ്പെട്ട വണ്ടിയാണെന്നും ഇത് വിൽക്കരുതെന്നും പറഞ്ഞ് നിലവിളിക്കുന്ന കുട്ടിയെ അനുനയിപ്പിക്കാൻ പിതാവ് പലതും പറഞ്ഞ് നോക്കുന്നുണ്ടെങ്കിലും കുട്ടി അടുക്കുന്നേയില്ല. ഈ വണ്ടി വിറ്റാലേ കാശുകിട്ടൂ എന്നും, എന്നിട്ട് ബുള്ളറ്റ് വാങ്ങാമെന്നുമൊക്കെ അച്ഛൻ പറയുന്നുണ്ടെങ്കിലും ആ വൃത്തികെട്ട വണ്ടി വേണ്ട എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള മകളുടെ മറുപടി.

ഇതോടെ കുട്ടിയെ വിഷമിപ്പിക്കരുതെന്നും, ദയവ് ചെയ്ത് ബൈക്ക് വില്‍ക്കരുതെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. വൈറലായ വീഡിയോ കാണാം..