പാട്ടില്‍ വീണ്ടും അതിശയിപ്പിച്ച് സീതാലക്ഷ്മി; വീഡിയോ

February 23, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പാട്ടുകാരിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ സീതാലക്ഷ്മി. മനോഹരമായ ആലാപനമികവുകൊണ്ട് ഓരോപാട്ടിലും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്‌ ഈ പാട്ടുകാരി. ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചിട്ടുണ്ട് ഈ മിടുക്കിയുടെ പാട്ടിന്.

ഓഡിയന്‍സ് ചോയ്‌സിലാണ് ഇത്തവണ സീതാലക്ഷ്മി പാടാനെത്തിയത്. അഞ്ജു സുരേന്ദ്രന്റെ ആഗ്രഹപ്രകാരമാണ് സീതക്കുട്ടി വേദിയിലെത്തിയത്. അനാര്‍ക്കലി എന്ന സിനിമയിലെ ‘ആഒരുത്തി അവളൊരുത്തി…’ എന്ന ഗാനമാണ് സീതാലക്ഷ്മി ആലപിച്ചത്.