കടലോളം വാത്സല്യവുമായി സീതക്കുട്ടിയ്ക്ക് സർപ്രൈസ് ഒരുക്കി അച്ഛൻ; വൈറൽ വീഡിയോ കാണാം..

February 11, 2019

ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഇഷ്ടതാരമാണ് ടോപ്‌സിംഗറിലെ സീതാലക്ഷ്മി. സീതാലക്ഷ്മിയുടെ പാട്ടുകള്‍ പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. മനോഹരമായ ശബ്ദമാധുര്യം കൊണ്ട് വേദിയെ ഞെട്ടിക്കുന്ന സീതക്കുട്ടി നാദാപുരം പള്ളിയിലെ എന്ന ഗാനമാണ് വേദിയിൽ ആലപിച്ചത്.

‘തച്ചോളി അമ്പു’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികൾക്ക് കെ രാഘവൻ സംഗീതം നൽകി വാണി ജയറാമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

പാട്ടിന് ശേഷം ടോപ് സിംഗർ വേദിയിൽ സീതക്കുട്ടിയെ കാത്തിരുന്നത് വലിയ സർപ്രൈസ് ആയിരുന്നു. സിംഗപ്പൂരിൽ നിന്ന് മകൾക്ക് സർപ്രൈസായെത്തിയ  അച്ഛന്റെയും മകളുടെയും സ്നേഹം വേദിയുടെ ഹൃദയം കീഴടക്കുന്നതായിരുന്നു.