പാട്ടിന്റെ തിരുമുറ്റത്ത് മലയാളി മങ്കയായി ശിവാനിക്കുട്ടി; വീഡിയോ കാണാം…

February 25, 2019

മധുര സുന്ദര ഗാനങ്ങളുമായി വേദി കീഴടക്കാൻ എത്തുന്ന കുട്ടിഗായകരുടെ പാട്ടുകൾ കാണികളുടെ മനസും കണ്ണും കീഴടക്കുമ്പോൾ, ടോപ് സിംഗർ വേദിയിലെ ഓരോ കുട്ടിപ്പാട്ടുകാരും മലയാളി പ്രേക്ഷകരുടെ സ്വന്തം മക്കളായി മാറിക്കഴിഞ്ഞിരിക്കുകയാണ്…

പാട്ടിന്റെ തിരുമുറ്റത്ത് തിരുവാതിരപ്പാട്ടിന്റെ ഈരടികളുമായി മലയാളി മങ്കയായി എത്തിയിരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടഗായിക ശിവാനിക്കുട്ടി. ‘പരിണയം’ എന്ന ചിത്രത്തിലെ ‘പാർവണേന്ദു മുഖി’ എന്ന മനോഹരഗാനമാണ് ശിവാനി ആലപിച്ചിരിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ബോംബെ രവി സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ചതാണ് ഈ ഗാനം.

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും,അനുരാധയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8-നാണ് ടോപ് സിംഗർ നിങ്ങൾക്ക് മുന്നിലെത്തുന്നത്.

ശിവാനിക്കുട്ടിയുടെ മനോഹര ഗാനം കേൾക്കാം..