മൊഞ്ചത്തി മണവാട്ടിയായി സിത്താര; പാട്ടുപാടി ദേവികകുട്ടി, വീഡിയോ കാണാം..

February 12, 2019

കുറഞ്ഞ കാലയളവിനുള്ളിൽ മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പരിപാടിയാണ് ടോപ് സിംഗർ. കുട്ടിത്താരങ്ങളുടെ മനോഹര ഗാനങ്ങളും, കുട്ടിവർത്തമാനങ്ങളും ഒപ്പം ജഡ്ജസിന്റെ തമാശകളുമായി എത്തുന്ന ടോപ് സിംഗർ ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ്..

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

ടോപ് സിംഗറില്‍ ‘ഓറഞ്ചൂട്ടി’ എന്ന വിളിപ്പേരുള്ള ദേവികകുട്ടിയ്ക്ക് ആരാധകര്‍ ഏറെയാണ്. മനോഹരമായ ആലാപനമികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് ദേവിക. ദേവികയുടെ ഒപ്പന പാട്ടിന് ഒപ്പം എത്തിയ മണവാട്ടിയാണ് ഇത്തവണ വേദിയെ ആവേശം കൊള്ളിച്ചത്. മണവാട്ടിയായി വേദിയെ കീഴടക്കാൻ എത്തിയത് മറ്റാരുമല്ല സിത്താരയാണ്. വീഡിയോ കാണാം…