കൃഷ്ണനെ വിളിച്ച് പാടി സ്നേഹമോൾ, ഭക്തി സാന്ദ്രമായി ടോപ് സിംഗർ വേദി, നിറകണ്ണുകളോടെ കൈയ്യടിച്ച് ജഡ്ജസ്; വീഡിയോ കാണാം..

February 20, 2019

ആലാപന മാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഭാവ ഗായികയാണ് സ്നേഹമോൾ. സ്നേഹയുടെ പാട്ടുകൾ എന്നും ടോപ് സിംഗർ വേദിയിൽ വിസ്മയം സൃഷ്ടിക്കാറുണ്ട്. പാട്ടിൽ പൂർണ്ണമായും ലയിച്ചു ചേർന്ന് പാടുന്ന ഈ മോളുടെ പാട്ടിന് ആരാധകർ ഏറെയാണ് അത്രമേൽ മധുരമാണ് സ്നേഹമോളുടെ പാട്ട്…

ഗിരീഷ് പുത്തഞ്ചേരി റൗണ്ടിൽ കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന മനോഹര ഗാനമാണ് സ്നേഹ പാടിയത്. നന്ദനം എന്ന ചിത്രത്തിലെ ഈ ഗാനം ചിത്രയാണ് സിനിമയിൽ ആലപിച്ചത്. മലയാളത്തിന്റ വാനമ്പാടി ചിത്ര പാടി വിസ്‌മയം സൃഷ്ടിച്ച ഈ ഗാനം മുഴുവൻ ഫീലോടുകൂടി പാടിയ ഈ കുട്ടിഗായികയുടെ പാട്ടിൽ വേദി മുഴുവൻ അലിഞ്ഞു ചേർന്നു.

സ്നേഹക്കുട്ടിയുടെ ആർദ്ര സംഗീതത്തിൽ എല്ലാം മറന്ന് ലയിച്ചുചേർന്നു വിധികർത്താക്കളും കാണികളും…കൃഷ്ണനെ വിളിച്ച് പാടിയ ഈ കുഞ്ഞുമോളുടെ കണ്ണീരിൽ കുതിർന്ന പാട്ടിൽ അലിഞ്ഞു ചേരുകയായിരുന്നു വേദി.. മനോഹരമായ ഗാനം കേൾക്കാം…