‘ഇത് അച്ഛന്റെ മകൻ തന്നെ’, മാസായി ഗോകുൽ സുരേഷ്; ‘സൂത്രക്കാരന്റെ’ ട്രെയ്‌ലർ കാണാം..

February 23, 2019

ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘സൂത്രക്കാരന്‍’. അനില്‍ രാജ  രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ആകാംഷയും ആക്ഷനും ഒപ്പം നിരവധി കോമഡി രംഗങ്ങളും ഉൾക്കൊണ്ടതാണ് സൂത്രക്കാരന്റെ ട്രെയ്‌ലർ.

സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളിയും ടോമി കെ വര്‍ഗീസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് സൂത്രക്കാരൻ. വിച്ചു ബാലമുരളിയാണ് ചിത്രത്തിന്റെ കഥയും സംഗീത സംവിധാനവും ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സിയാന്‍ ശ്രീകാന്ത് എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. എസ് മുരുകനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ചിത്രം പുതിയ ഗാനത്തിനും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. വിച്ചു ബാലമുരളിയുടെ സംഗീതത്തിൽ കാർത്തിക് പാടിയ ‘മഴ.. മഴ’ എന്ന മനോഹരമായ ഗാനമാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചത്.

ഇര എന്ന സൂപ്പർ ഹിറ്റിന് ശേഷം ഗോകുൽ നായകനായി എത്തുന്ന ചിത്രമാണ് സൂത്രക്കാരൻ. ഗോകുലിനൊപ്പം മണിയന്‍പിളള രാജുവിന്റെ മകന്‍ നിരഞ്ജും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്‌. രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ഷമ്മി തിലകന്‍, പത്മരാജ് സതീഷ്, ജേക്കബ് ഗ്രിഗറി, മനോജ് ഗിന്നസ്, ശ്രീകുമാര്‍, വിജിലേഷ്, ബാലു ആര്‍ നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തും.

Read also:സൂത്രക്കാരനിലെ ആദ്യ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം..

അതേസമയം പ്രണവ് നായകനായി എത്തിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗോകുൽ സുരേഷ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. നിരവധി സാഹസീക രംഗങ്ങളും ആക്ഷൻസും നിറഞ്ഞ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്‌നാണ്.