പാട്ടില്‍മാത്രമല്ല പെര്‍ഫോമെന്‍സിലും സൂപ്പറാണ് ശ്രീഭുവന്‍; വീഡിയോ

February 19, 2019

ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കൊണ്ട് ഓരോ ദിവസവും ടോപ് സിംഗര്‍ വേദി മനോഹരമാവുകയാണ്. പാട്ടുകള്‍ക്കൊപ്പം മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് കുട്ടിത്താരങ്ങള്‍ ആരാധകരെ വിസ്മയിപ്പിക്കുന്നു.

പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരനായ ശ്രീഭുവനാണ് ഇത്തവണ പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയത്. പാട്ടിനൊപ്പം മനോഹരമായ നൃത്തച്ചുവടുകളും ശ്രീഭുവന്‍ കാഴ്ചവെച്ചു. മാരിവില്ലിന്‍ ഗോപുരങ്ങള്‍… എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഭുവന്‍ ആലപിച്ചത്.

സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ബിജു നാരായണന്‍, ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.