പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മധുരഗാനവുമായ് ശ്രീഭുവന്‍; വീഡിയോ

February 11, 2019

നിത്യശോഭയോടെ തിളങ്ങി നില്‍ക്കുന്ന മലയാള ചലച്ചിത്രഗാനങ്ങള്‍ ഒട്ടനവധിയാണ്. ‘സൂര്യംശു ഓരോ വയല്‍പൂവിലും…’ എന്നു തുടങ്ങുന്ന ഗാനവും വര്‍ഷങ്ങള്‍ക്കു മുമ്പേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്.

ശ്രീഭുവനാണ് പ്രേക്ഷകരുടെ ഈ ഇഷ്ടഗാനവുമായി ടോപ് സിംഗര്‍ വേദിയിലെത്തിയത്. ‘പക്ഷേ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കെ ജയകുമാറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കെ. ജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.