പെര്‍ഫോമെന്‍സ് റൗണ്ടില്‍ കിടിലന്‍ പാട്ടുമായ് ശ്രീഹരി; വീഡിയോ

February 21, 2019

മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുസൃതിനിറഞ്ഞ കുട്ടിവര്‍ത്തമാനവുമായ് ടോപ് സിംഗറില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ശ്രീഹരി. കുട്ടിപ്പാട്ടുകാരന് ആരാധകരും ഏറെയാണ്. ഇത്തവണ പെര്‍ഫോമെന്‍സ് റൗണ്ടിലാണ് ശ്രീഹരി പാടാനെത്തിയത്.

പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്തച്ചുവടുകളും കുട്ടിത്താരം ടോപ്‌സിംഗര്‍ വേദിയില്‍ കാഴ്ചവെച്ചു. ‘രാവിന്‍ പൂന്തേന്‍ തേടും…’ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഹരി പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടിയത്.

‘നാടുവാഴികള്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നു. ദിനേശ്, ഉണ്ണി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.