പെര്‍ഫോമെന്‍സ് റൗണ്ടില്‍ കിടിലന്‍ പ്രകടനവുമായി ശ്രീഹരി; വീഡിയോ

February 5, 2019

ടോപ്പ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ക്കെല്ലാം ആരാധകര്‍ നിരവധിയാണ്. മനോഹരമായ അലാപനങ്ങള്‍ക്കൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ഇവര്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നു. ഓരോ ദിവസവും ഏറെ മികവാര്‍ന്ന പ്രകടനങ്ങള്‍ക്കാണ് ടോപ് സിംഗര്‍ വേദി സാക്ഷ്യം വഹിക്കുന്നത്.

കുട്ടിത്തരം നിറഞ്ഞ വര്‍ത്തമാനങ്ങള്‍ക്കൊണ്ട് പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയതാണ് ശ്രീഹരി. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയ ശ്രീഹരി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മനോഹരമായ പാട്ടിനൊപ്പം ഭാവങ്ങള്‍ക്കൊണ്ടും കിടിലന്‍ ഡാന്‍സുകൊണ്ടുമെല്ലാം ടോപ് സിംഗര്‍ വേദിയില്‍ നിറസാന്നിധ്യമായി ശ്രീഹരി.

‘ഒരു മലര്‍ തോപ്പിലെ…’ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഹരി പെര്‍ഫോമെന്‍സ് റൗണ്ടില്‍ ആലപിച്ചത്. ‘ലൗ സ്റ്റോറി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചുനക്കര രാമന്‍കുട്ടിയുടെ വരികള്‍ക്ക് ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നു. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.