ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാരുടെ ചിത്രങ്ങൾ പങ്കുവെച്ച് സൗന്ദര്യ രജനികാന്ത്

February 11, 2019

രജനികാന്തിന്റെ ഇളയ മകളും സംവിധായികയുമായ സൗന്ദര്യയും നടന്‍ വൈശാഖന്‍ വണങ്കാമുടിയും തമ്മിലുള്ള വിവാഹം ഇന്ന് ചെന്നൈ ലീല പാലസില്‍ നടക്കും. രജനിയുടെ പോയ്സ് ഗാർഡനിലെ വീട്ടിൽ വച്ചാണ് പ്രീ വെഡ്ഡിങ് റിസപ്ഷനും മെഹന്ദി ചടങ്ങുകളും നടന്നത്. അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

പാര്‍ട്ടിക്കിടയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ചു വച്ചുകൊണ്ടുള്ള സൗന്ദര്യയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. രജനികാന്തിനും  മകനും വിശാഖനുമൊപ്പമുള്ള ചിത്രങ്ങളാണ് സൗന്ദര്യ പങ്കുവച്ചത്. ‘എന്റെ ജീവിതത്തിലെ മൂന്നു പ്രധാനപ്പെട്ട പുരുഷന്മാര്‍. എന്റെ പ്രിയപ്പെട്ട അച്ഛന്‍, എന്റെ മകന്‍, ഇപ്പോള്‍ നീയും എന്റെ വിശാഖന്‍’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സൗന്ദര്യ പങ്കുവച്ചത്.