ഓഡിയന്‍സ് ചോയ്‌സില്‍ മനോഹരഗാനവുമായ് സൂര്യനാരായണന്‍

February 22, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാര്‍ക്കും ആരാധകര്‍ ഏറെയാണ്. ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ടോപ് സിംഗര്‍ വേദി സുന്ദരമാകുന്നു. അടുത്തിടെയാണ് ടോപ് സിംഗറില്‍ ഓഡിയന്‍സ് ചോയ്‌സ് എന്നൊരു റൗണ്ട് ഉള്‍പ്പെടുത്തിയത്. പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ട കുട്ടിത്താരമായിരിക്കും ഈ റൗണ്ടില്‍ പാടാനെത്തുക.

ആലാപനമികവുകൊണ്ട് ആസ്വാദകമനം കവര്‍ന്ന പ്രീയ ഗായകനാണ് സൂര്യനാരായണന്‍. ഇത്തവണ ഓഡിയന്‍സ് ചോയ്‌സില്‍ സൂര്യനാരായണനാണ് പാടാനെത്തിയത്. കൂത്താട്ടുകുളം സ്വദേശിയായ ഡെയ്‌സിയാണ് ഓഡിയന്‍സ് ചോയ്‌സില്‍ സൂര്യനാരായണന്റെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ‘കണ്ടോ നിന്റെ കണ്ണില്‍…’ എന്നു തുടങ്ങുന്ന ഗാനമാണ് സൂര്യനാരായണന്‍ ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ ആലപിച്ചത്.