മാമ്പഴക്കാലത്തിലെ പ്രേക്ഷകരുടെ ഇഷ്ടഗാനവുമായ് തീര്‍ത്ഥ; വീഡിയോ

February 18, 2019

മലയാളടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാരുടെ മനോഹരമായ ആലാപനത്തിനും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകരുടെ ഇഷ്ടപാട്ടുകാരിയായ താര്‍ത്ഥയാണ് ഇത്തവണ പാടാനെത്തിയത്.

കണ്ടു കണ്ടു കൊതുകൊണ്ടുനിന്നു… എന്ന ഗാനമാണ് തീര്‍ത്ഥ വേദിയില്‍ ആലപിച്ചത്. മാമ്പഴക്കാലം എന്ന സിനിമയിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സുജാത മോഹനാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.