അകക്കണ്ണിന്റെ വെളിച്ചത്തില്‍ അവര്‍ പാടി; വികാരഭരിതമായി ടോപ് സിംഗര്‍ വേദി

February 18, 2019

ടോപ് സിംഗര്‍ വേദി ഏറെ ധന്യമായ ഒരു മുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിച്ചത്. ആലുവാ അന്ധ വിദ്യാലയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ടോപ് സിംഗര്‍ വേദിയില്‍ അതിഥികളായെത്തിയത്.

മനോഹരമായ ഇംഗ്ലീഷ് ഗാനം വിദ്യാര്‍ത്ഥികള്‍ ടോപ് സിംഗര്‍ വേദിയില്‍ ആലപിച്ചു. മനോഹരമായ ആലാപനത്തില്‍ ടോപ് സിംഗര്‍ വേദി സംഗീത സാന്ദ്രമായി.

ടോപ്‌സിംഗറിലെ കുട്ടിപാട്ടുകാരെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹത്തില്‍ പൊതിഞ്ഞ മധുരം നല്‍കി.