ജഡ്ജസിനേയും ഞെട്ടിച്ച് ജങ്കിൾ രാജകുമാരി; അനന്യയുടെ എനർജിക്ക് മുന്നിൽ കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

February 14, 2019

ടോപ്‌സിംഗറിലെ കുസൃതിക്കുടുക്ക അനന്യക്കുട്ടി ഒരു തകർപ്പൻ പെർഫോമൻസുമായാണ് ഇത്തവണ വേദിയിൽ എത്തിയത്. ജങ്കിൾ രാജകുമാരിയായി വേദിയിൽ എത്തിയ ഈ കൊച്ചുമിടുക്കി പാട്ടിനൊപ്പം മനോഹരമായ ഭാവങ്ങളും നൃത്തച്ചുവടുകളുമായ് വേദിയെ ഒന്നാകെ വിസ്മയിപ്പിച്ചു.

അനന്യക്കുട്ടിയുടെ പാട്ടുകളും കുസൃതികളും പലപ്പോഴും പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാറുണ്ട്.. ഇത്തവണ ഈ കൊച്ചുമിടുക്കിയുടെ എനർജി കണ്ടിട്ട് ജഡ്ജസ് പോലും എഴുന്നേറ്റുനിന്ന് കൈയടിച്ചു.

കാവാലം നാരായണ പണിക്കർ രചിച്ച് എം ജി രാധാകൃഷ്ണൻ സംഗീതം നൽകിയ ‘മുക്കുറ്റി തിരുതാളി കടും പടലും പറിച്ചുകെട്ടി താ’ എന്ന മനോഹര ഗാനമാണ് അനന്യ വേദിയിൽ ആലപിച്ചത്. വീഡിയോ കാണാം..