ജഡ്ജസിന്റെ ഹൃദയം കീഴടക്കി വൈഷ്ണവികുട്ടി; വൈറൽ വീഡിയോ കാണാം..

February 12, 2019

ആറാം വയസ്സിൽ പാട്ടിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ടോപ് സിംഗർ വേദിയിലെ ഇഷ്ട ഗായിക വൈഷ്ണവികുട്ടി. പാട്ടിനൊപ്പം ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന കുസൃതിത്തരങ്ങളുമായി എത്തുന്ന വൈഷ്ണവി ഇത്തവണ ‘പൊന്നാര്യൻ പാടം കതിരാടും കാലം വിള കൊയ്യും’ എന്ന മനോഹര ഗാനവുമായാണ് എത്തിയത്.

‘രക്തസാക്ഷികൾ സിന്ദാബാദ്’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ചതാണ് ഈ ഗാനം.

ആറു വയസ്സ് മാത്രം പ്രായമായ ഈ മിടക്കി കുട്ടിയുടെ പാട്ട് കേട്ട് വേദിയും ജഡ്ജസും ഒരുപോലെ അത്ഭുതപ്പെട്ടു.