സുന്ദരിയായ് നയന്‍താര ഒപ്പം അജിത്തും; വിശ്വാസത്തിലെ ഗാനത്തിന് ആരാധകര്‍ ഏറെ

February 16, 2019

തമിഴകത്തിന്റെ പ്രിയതാരം അജിത് നായകനായി എത്തിയ ചിത്രമാണ് ‘വിശ്വാസം’. ആരാധകരുടെ വിശ്വാസത്തിനു വിള്ളല്‍ ഏല്‍പിക്കാതെ തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. അജിത്തും നയന്‍താരയും ഒന്നിക്കുന്ന മനോഹരമായ ഒരു പ്രണയഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

വിശാവസത്തിലെ വാനേ…വാനേ…എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ആറ് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുപോലെതന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വിശ്വാസത്തിനും ലഭിച്ചത്.