കിടിലൻ ത്രില്ലറുമായി ‘വാരികുഴിയിലെ കൊലപാതകം’; ട്രെയ്‌ലർ കാണാം..

February 2, 2019

ദിലീഷ് പോത്തൻ മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘വാരികുഴിയിലെ കൊലപാതക’ത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലാൽ ബഹദൂർ ശാസ്ത്രിക്ക് ശേഷം രാജേഷ് മിഥില സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്ന വാരികുഴിയിലെ കൊലപാതകം ഉടൻ തിയേറ്ററുകളിലെത്തും.  ചിത്രത്തില്‍ ദിലീപ് പോത്തനോടൊപ്പം അമിത് ചക്കാലക്കല്‍, ലാല്‍, ഷമ്മി തിലകന്‍, സുധീ കോപ്പ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സംഗീത സംവിധായകന്‍ മെജോ ജോസഫിന്റെ സംഗീതത്തില്‍ ഒരുങ്ങുന്ന ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ബാഹുബലിയുടെ സംഗീത സംവിധായകനായ എം എം കീരവാണി,  ശ്രേയാ ഘോഷാല്‍,  വൈഷണവ് എന്നിവർ ചേർന്നാണ്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത് സുജിഷ് കൊളോത്തൊടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.