ആരാധക ഹൃദയം കീഴടക്കി അഭിഷേകിനൊപ്പം ഐശ്വര്യയും ആരാധ്യയും; ചിത്രങ്ങൾ കാണാം..

March 12, 2019

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബച്ചൻ. ഐശ്വര്യയുടെയും കുട്ടിത്താരം ആരാധ്യയുടെയും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അമ്മയെപ്പോലെ വളരെ സുന്ദരിയായാണ് ആരാധ്യയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുകേഷ് അംബാനിയുടെ മകൾ ആകാശ് അംബാനിയുടെ മകളുടെ വിവാഹത്തിനെത്തിയപ്പോഴാണ് ഐശ്വര്യയും ആരാധ്യയും വളരെ സുന്ദരിയായി കാണപ്പെട്ടത്.

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ആരാധ്യയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രം കണ്ട് അമ്മയെക്കാളും സുന്ദരിയാണ് മകളെന്നും, രണ്ടാളും വളരെ മനോഹരമായിരിക്കുന്നെന്നും പലരും അഭിപ്രായപെടുന്നുണ്ട്.

അച്ഛനും അമ്മയ്ക്കുമൊപ്പം പിങ്ക് ലഹങ്കയിൽ വളരെ മനോഹരിയായാണ് ശനിയാഴ്ച  ആരാധ്യ എത്തിയത്. എന്നാൽ വെള്ള ഫ്രോക്ക് ധരിച്ചെത്തിയ ആരാധ്യയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ തരംഗമാകുന്നുണ്ട്.


അതോടൊപ്പം സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാവുകയാണ് ഐശ്വര്യറായ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍. ഫോട്ടോയുടെ പശ്ചാത്തലവും ഐശ്വര്യയുടെ വസ്ത്രവുമാണ് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്.

അതേസമയം മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹവേളയിലും ആരാധ്യ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാധ്യയുടെ ഡാൻസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയത്. ഇഷാ അംബാനിയുടെ വിവാഹ ആഘോഷ വേളയിലാണ് ആരാധ്യ നൃത്തച്ചുവടുകളുമായി എത്തിയത്.

Read also: പ്രേക്ഷക ഹൃദയം കീഴടക്കി ധ്യാനും ലിച്ചിയും; മനോഹര ഗാനം കാണാം…

ഇഷയുടെ വിവാഹ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.

താര ദമ്പതികളായ ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചന്റെയും ഡാൻസ് സമൂഹ മാധ്യമങ്ങൾ നേരത്തെ ഏറ്റെടുത്തിരുന്നു. അതിന് തൊട്ട് പിന്നാലെ ഷാരുഖ് ഖാനും ഗൗരി ഖാനും മനോഹര നൃത്തച്ചുവടുകളുമായി വേദിയെ കീഴടക്കാൻ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആരാധ്യയാണ്.