തീ പിടിച്ച് അക്ഷയ് കുമാർ; ‘വീട്ടിലോട്ട് വാ കാണിച്ചുതരാമെന്ന്’ ഭാര്യ…

March 6, 2019

ഇന്ത്യയുടെ ആക്ഷൻ ഹീറോയാണ് അക്ഷയ് കുമാർ. എന്നും വ്യത്യസ്ഥതകൾ ആഗ്രഹിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ. ഇത്തവണ വെറൈറ്റി ആയെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് ആക്ഷൻ ഹീറോ അക്ഷയ് കുമാർ. ശരീരം മുഴുവൻ തീ പിടിച്ച വസ്ത്രവുമായാണ് താരം റാംപിൽ ചുവടുവെച്ചത്.

അതേസമയം താരത്തിന്റെ ഈ ചിത്രം കണ്ട് കട്ടകലിപ്പിലാണ് ഭാര്യ ട്വിങ്കിൾ ഖന്ന. ഇതാണോ നിങ്ങൾ പറഞ്ഞത് തീയായി മാറുമെന്നൊക്കെ, വീട്ടിലേക്ക് വരൂ നിങ്ങളെ ഞാൻ കൊല്ലുമെന്നാണ് ട്വിങ്കിൾ ട്വീറ്റ് ചെയ്‌തത്‌.

എന്നാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്കുള്ള ചുവടുവെയ്പ്പായാണ് താരം പുതിയ രൂപത്തിൽ വേദിയിൽ എത്തിയത്. ആമസോൺ പ്രൈം സീരീസിന്റെ ദി എൻഡ് എന്ന പരമ്പരയിലൂടെയാണ് താരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് താരം തീ പടർന്ന് രീതിയിലുള്ള സ്യൂട്ട് അണിഞ്ഞ് വേദിയിൽ റാംപിന് ചുവടുവെച്ചത്.

Read also: ‘അന്നുമുതൽ സ്വപ്നസമാനമായ സ്ഥാനമാണ് മഞ്ജു വാര്യർ എന്ന പേരിനോട്’; വൈറലായി ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പ്

ബോളിവുഡിൽ നിരവധി ആരാധരുള്ള താരദമ്പതികളാണ് അക്ഷയ് കുമാറും നടിയും എഴുത്തുകാരിയുമായ ഭാര്യ ട്വിങ്കിൾ ഖന്നയും. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. അടുത്തിടെ ഇരുവരുടെയും പതിനെട്ടാം വിവാഹ വാർഷികത്തിലും ഇരുവരുടെയും രസകരമായ വീഡിയോ ട്വിങ്കിൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ആരാധകർക്കിടയിൽ നിന്നും ലഭിച്ചത്.