ശ്രദ്ധേയമായി അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍; ‘ക്യൂട്ട് ജോഡി’ എന്ന് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും സായി പല്ലവിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘അതിരന്’. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ അതിരന് എന്ന ചിത്രത്തെ ഏറ്റെടുത്തിരുന്നു. നിരവധി പേരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകലില് പോലും ഇടം നേടിയിരുന്നു അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ മികച്ച സ്വീകാര്യത തന്നെയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും ലഭിക്കുന്നതും.
വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്അചുറി ഫിലിംസിന്തുറെ 125 -ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.
തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും. ഇപ്പോള്‍ പുറത്തു വരുന്ന ലൊക്കേഷന്‍ ചിത്രങ്ങളും ഇത് ശരി വെയ്ക്കുന്നുണ്ട്. സായി പല്ലവിയും മനോഹരമായി തന്നെയാണ് ലൊക്കേഷന്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ജോഡി എന്നാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്കുന്ന കമന്റ്.
മലയാളത്തിനി പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന് തീയറ്ററുകളിലെത്തും. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്’. 2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര് മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്.