സിനിമകളിലെ നയന്‍താരയുടെ ആ സൂപ്പര്‍ സൗണ്ടിന്റെ ക്രെഡിറ്റ് ദീപ വെങ്കട്ടിന്; ശ്രദ്ധേയമായി ലൈവ് ഡബ്ബിങ് വീഡിയോ

March 20, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന താരമാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരം അറിയപ്പെടുന്നത് പോലും. അത്രയ്ക്കുണ്ട് നയന്‍താരയ്ക്ക് ആരാധകരും. മലയാള ചലച്ചിത്ര ലോകത്തേക്കാള്‍ തമിഴ് സിനിമാ രംഗത്താണ് നയന്‍താര ഇന്ന് നിറ സാന്നിധ്യമായി തെളിഞ്ഞു നില്‍ക്കുന്നത്. വെള്ളിത്തിരയില്‍ നയന്‍താരയുടെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ശ്രദ്ധേയമാകുന്ന മറ്റൊന്നു കൂടിയുണ്ട്. താരത്തിന്‍റെ ശബ്ദം. എന്നാല്‍ വെള്ളിത്തിരയിലെ നയന്‍ താരയുടെ ശബ്ധത്തിന്റെ ക്രെഡിറ്റ് ദീപ വെങ്കട്ടിനാണ്. നടി കൂടിയായ ദീപ വെങ്കട്ടാണ് നയന്‍ താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത്.

ഇപ്പോഴിതാ നയന്‍താരയക്ക് ലൈവായ് ഡബ്ബിങ് ചെയ്ത് താരമായിരിക്കുകയാണ് ദീപ വെങ്കട്ട്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങിനിടെ അവതാരകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ദീപ വെങ്കട്ട് ലേഡി സൂപ്പര്‍ സ്റ്റാറിന് ലൈവായി ഡബ്ബിങ് ചെയ്തത്. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നതും.

Read more:മെട്രോ ജോലിക്കിടെ അതിശയിപ്പിക്കുന്ന ഡാന്‍സ്; പ്രഭുദേവയ്ക്കും മേലെ എന്ന് സോഷ്യല്‍ മീഡിയ

നിരവധി ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ തമിഴ് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദീപ വെങ്കട്ട്. അറ്റ്‌ലി ചിത്രമായ ‘രാജാറാണി’യിലാണ് നയന്‍താരയ്ക്ക് ദീപ ആദ്യമായി ഡബ്ബ് ചെയ്യുന്നത്. തനിക്ക് വളരെ നന്നായി ഇണങ്ങുന്ന ശബ്ദമാണ് ദീപയുടെതെന്ന് നയന്‍താര തന്നെ സമ്മതിച്ചു. തുടര്‍ന്ന് വോയ്‌സ് ടെസ്റ്റിലും ഓക്കെ ആയതോടെ നയന്‍താരയുടെ മിക്ക സിനിമകള്‍ക്കും ഡബ്ബ് ചെയ്യാന്‍ തുടങ്ങി ദീപ. തീയറ്ററുകളിലും രാജാറാണി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ നയന്‍താരയുടെ അഭിനയത്തിനൊപ്പം തന്നെ ആ മനോഹര ശബ്ദവും ശ്രദ്ധ നേടി. ‘രാജറാണി’ക്കു പുറമെ ‘തനി ഒരുവന്‍’, ‘മായ’, ‘ഇതു നമ്മ ആളു’, ‘അറം’, ‘കൊലമാവ് കോകില’ തുടങ്ങിയ നയന്‍ താരയുടെ പ്രധാന സിനിമകളിലെല്ലാം താരത്തിന് ഡബ്ബ് ചെയ്തത് ദീപ വെങ്കട്ടാണ്.