പാട്ടുപാടാൻ ഫഹദിനെ ക്ഷണിച്ച് കുഞ്ചാക്കോ; രസകരമായ മറുപടി നൽകി ഫഹദ്, വീഡിയോ കാണാം..

March 22, 2019

മലയാളത്തിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ് ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും. ഇരുവരും ഒന്നിച്ചെത്തിയ ഒരു പരിപാടിയിലെ രസകരമായ  വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നിർമാതാവ് ആൽവിന്‍ ആന്റണിയുടെ കൊച്ചിയിലെ പുതിയ സംരംഭം ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് രസകരായ സംഭവങ്ങൾ അരങ്ങേറിയത്.

കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനുമൊപ്പം നസ്രിയ, വിഷ്ണു വിനയൻ, കവിയൂർ പൊന്നമ്മ തുടങ്ങിയ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച വിഷ്ണു വിനയൻ കുഞ്ചാക്കോ ബോബൻ ഇനിയൊരു പാട്ടു പാടണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ മൈക്ക് വാങ്ങിയ കുഞ്ചാക്കോ ഫഹദ് രണ്ടു വരി പാടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ താൻ പാട്ട് പഠിച്ചിട്ടല്ല വന്നതെന്ന് ഫഹദ് മറുപടിയും നൽകി. ഇതോടെ വേദിയിൽ ചിരി പടർന്നു. പിന്നീട് ചടങ്ങിൽ എത്തിയ കവിയൂർ പൊന്നമ്മയും സംരംഭത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു.

അതേസമയം ഫഹദിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഫഹദ് നായകനായി ഇനി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം അതിരൻ ആണ്. ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത് സായി പല്ലവിയാണ്.  വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.

Read also: ‘മലയാളം ഓക്കേ നോട്ട് വെരി ടഫ്’ ഇംഗ്ലീഷ് പറഞ്ഞ് സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ ലൊക്കേഷൻ വീഡിയോ കാണാം.. 

വിജയ് സേതുപതി നായകനായെത്തുന്ന ‘സൂപ്പര്‍ ഡിലക്‌സ്’ എന്ന ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രവും ഉടൻ തിയേറ്ററുകളിൽ എത്തും.