ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സ്റ്റീഫൻ നെടുമ്പള്ളിയായ് അവൻ അവതരിച്ചു..

March 17, 2019

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തിലെ മോഹൻലാലിൻറെ പുതിയ പോസ്റ്ററാണ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 25 ദിവസങ്ങളിലായി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്നത് ഈ ഒരു പോസ്റ്ററിന് വേണ്ടിയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തുന്ന ക്യാരക്ടർ പോസ്റ്ററിന് വേണ്ടി.

സമൂഹമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ആഴ്മുചകള്‍ക്കു മുന്നേയാണ് 26 ദിവസങ്ങള്‍ക്കൊണ്ട് 26 വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ ക്യാരക്ടർ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ചിത്രത്തിലെ ഇരുപത്തിയഞ്ച് കഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് ക്യാരക്ടർ പോസ്റ്ററുകള്‍.

അതേസമയം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മഞ്ജു വാര്യരുടെയും  ടോവിനോയുടെയുമൊക്കെ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മീശയും തായുമൊന്നുമില്ലാതെ കലിപ്പ് നോട്ടത്തോടെയുള്ളതാണ് ടോവിനോയുടെ പുതിയ ലുക്ക്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ലൂസിഫര്‍ എന്ന ചിത്രത്തില്‍ ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്. സഹോദരി പ്രിയദർശിനി രാംദാസായാണ് മഞ്ജു എത്തുന്നത്.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്.

Read also: പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…

മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും സംവിധായകനായ ഫാസിലും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എന്തായാലും ചിത്രത്തിനായ് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.