ലോകത്തിലെ ഏറ്റവും വലിയ ഡയറക്ടറാകാൻ ആശംസകളുമായി ലാലേട്ടൻ; കാലിൽ തൊട്ട് വണങ്ങി പൃഥ്വി; വീഡിയോ

March 29, 2019

ലൂസിഫർ റിലീസ് ചെയ്‌തതു മുതൽ മലയാളക്കര ആവേശത്തിലാണ്.. മലയാളത്തിന് മികച്ച ഒരു സംവിധായകനെ കിട്ടിയതിന്റെയും മോഹൻലാൽ എന്ന അതുല്യ കലാകാരന്റെ അസാമാന്യ അഭിനയ മികവ് വെള്ളിത്തിരയിൽ കാണാൻ സാധിച്ചതിന്റെയുമൊക്കെ ആവേശത്തിലാണ് മലയാളികൾ. ഇന്നലെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുമ്പോൾ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തർ.

പൃഥ്വിരാജ്, മോഹൻലാൽ, ടൊവിനോ, സുപ്രിയ, സുചിത്ര ആന്റണി പെരുമ്പാവൂർ തുടങ്ങിയ വൻ താരനിരകൾക്കൊപ്പം കേക്ക് മുറിച്ചാണ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടർ ആകാനുള്ള ആശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ കേക്ക് മുറിച്ച് പൃഥ്വിക്ക് നൽകിയത്. ഇത് കേട്ടയുടൻ പൃഥ്വി അദ്ദേഹത്തിന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. മോഹൻലാൽ ഫാൻസ്‌ പേജിലൂടെയാണ് വീഡിയോ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്.


മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുമ്പോള്‍ ആവേശ തിരയിളക്കത്തിലാണ് ആരാധകര്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ആരാധകരുടെ ആവേശം പ്രകടമാക്കുന്ന നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്.

പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാർത്ത വന്നതുമുതൽ കെട്ടടങ്ങാത്ത ആവേശത്തിലായിരുന്നു ആരാധകർ. ആരാധകരുടെ ആവേശത്തിനും ആകാംഷയ്ക്കും ഒട്ടും മാറ്റുകുറയാതെയാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. ലൂസിഫറിൽ മുഖ്യകഥാപാത്രമായി എത്തുന്ന മോഹൻലാലിനൊപ്പം, മഞ്ജു വാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, കലാഭവൻ ഷാജോൺ, സംവിധായകൻ ഫാസിൽ, സാനിയ അയ്യപ്പൻ, സായ് കുമാർ തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ.

Read more: അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..

ചിത്രത്തിൽ വില്ലനായി വേഷമിടുന്നത് ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയാണ്. അദ്ദേഹം ആദ്യമായി അഭിനയിക്കുന്ന മലയാളം ചലച്ചിത്രം എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെമുബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.