കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇനിമുതല്‍ കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍

April 2, 2019

ആഭ്യന്തര വിമാന സര്‍വ്വീസുകളുടെ എണ്ണം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വര്‍ധിപ്പിച്ചു. ഡല്‍ഹിയിലേക്കും തിരിച്ചുമാണ് എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അതേസമയം തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കില്ല.

ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ എയര്‍ ഇന്ത്യയിലൂടെ ഡല്‍ഹി ഹബ്ബ് വഴി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകും. അതുപോലെ തന്നെ ഡല്‍ഹിയില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജുകള്‍ നേരിട്ട് ചെക്കിന്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

Read more:‘ലില്ലി’യുടെ സംവിധായകന്‍ പ്രശോഭ് വിജയന്റെ പുതിയ ചിത്രം വരുന്നു; നായകന്‍ ജയസൂര്യ

പുതിയ സര്‍വ്വീസ് ഇങ്ങനെ
ഡല്‍ഹിയില്‍ നിന്നും രാവിലെ 9.5 ന് പുറപ്പെടുന്ന AI 425 വിമാനം 12.15 ന് കണ്ണൂരെത്തും. കണ്ണൂരു നിന്നും ഉച്ചയ്ക്ക് ഒരു മണിയ്ക്ക് പുറപ്പെട്ട് 1.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ യാത്ര അവസാനിപ്പിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ന് കോഴിക്കോടു നിന്നും കണ്ണൂരേയ്ക്ക് പുറപ്പെടും. 2.45 ന് കണ്ണൂരെത്തുന്ന വിമാനം 3.30 ന് കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെടും. 6.45 ന് ഡല്‍ഹിയില്‍ എത്തിച്ചേരും.