ഇപ്പൊ കുറച്ച് തിരക്കാണ്, പോയിട്ട് പിന്നെ വാ; വൈറലായി ചിമ്പാൻസിയുടെ വീഡിയോ

April 28, 2019

കൂടുതൽ സമയവും സോഷ്യൽ മീഡിയയിൽ ചിലവിടാൻ ആഗ്രഹിക്കുന്നവരാണ്  നമ്മളിൽ മിക്കവരും. ഇൻസ്റ്റാഗ്രാം, വാട്സാപ്പ്,  ഫേസ്ബുക്ക്, ട്വിറ്റർ, തുടങ്ങി എണ്ണിയാൽ    ഒതുങ്ങാത്തത്ര ആപ്ലികേഷനുകൾ ഇന്ന്  സോഷ്യൽ മീഡിയയിൽ സുലഭമാണ്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്.. ഇത് കേട്ടാൽ ചിലരെങ്കിലും മൂക്കത്ത് കൈവെച്ചു പോകും. എന്നാൽ സംഗതി സത്യമാണ്. പക്ഷെ ഇവിടൊന്നുമല്ല ഇതങ്ങ് ന്യൂയോർക്കിലാണെന്ന് മാത്രം.

ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ഒരു ചിമ്പാന്‍സിയുടെ വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്..ചിമ്പാന്‍സി മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ ക്ലിക് ചെയ്ത്, വീഡിയോകളൊക്കെ നോക്കി സ്ക്രോള്‍ ചെയ്യുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്..ന്യൂയോർക്കിലെ മൃഗസംരക്ഷകൻ മൈക്ക് ഹോല്‍സ്റ്റന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു ആഴ്ച  മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 60 ലക്ഷതിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

 

View this post on Instagram

 

Vali and Sugriva surfing around @chimpbrothers #chimpanzee

A post shared by Kody Antle (@kodyantle) on