‘ശബ്ദം ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ’ ടിക് ടോക്കിലും താരമായി മലയാളികളുടെ പ്രിയപ്പെട്ട സിത്താര; വീഡിയോ കാണാം..

April 5, 2019

സ്വാരമാധുര്യം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് സിത്താര. പാട്ടിനൊപ്പം ഡാൻസിലും മികവ് തെളിയിച്ച താരത്തിന്റെ ഒരു ടിക് ടോക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിനൊപ്പമുള്ള ടിക് ടോക്കാണ് വൈറലാകുന്നത്.

വെള്ളിത്തിരയിൽ മമ്മൂക്കോയയും ശ്രീനിവാസനും ചേർന്ന് അവിസ്മരണീയമായ കഥാപാത്രങ്ങളുമായാണ് സിത്താരയും ബിജീഷും ടിക് ടോക്കിൽ തിളങ്ങിയത്. മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ  മാമ്മൂക്കോയയുടെ ‘ശബ്ദം ഫോട്ടോയിൽ കിട്ടൂല മിസ്റ്റർ’ എന്ന രസകരമായ ഡയലോഗുമായി എത്തിയ ഇരുവരുടെയും ടിക് ടോക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


മനോഹര ഗാനങ്ങളുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ സിത്താരയ്ക്ക് കൈ നിറയെ ഗാനങ്ങളാണ്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം ഒന്നിലധികം തവണ കരസ്ഥമാക്കിയ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട സിത്തു.

അതേസമയം മലയാളികളുടെ പ്രിയപ്പെട്ട ഗായിക ഫ്ലവേഴ്‌സ് ടിവി ഒരുക്കുന്ന മ്യൂസിക് റിയാലിറ്റി ഷോ ടോപ് സിംഗറിലെ  വിധകർത്താവാണ്. ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കുട്ടികുറുമ്പന്മാർ പാട്ടുപാടാൻ എത്തുന്ന ടോപ് സിംഗർ ഇതിനോടകം ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8 മണിക്കാണ് കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..