കുഞ്ഞു വായിൽ വലിയ സംഗീതവുമായി ശ്രീഹരിക്കുട്ടൻ; വീഡിയോ കാണാം..

April 11, 2019

മനോഹരമായ പാട്ടുകള്‍ക്കൊപ്പം കുസൃതി നിറഞ്ഞ കുട്ടിവര്‍ത്തമാനവുമായ് ടോപ് സിംഗറില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ശ്രീഹരി. കുട്ടിപ്പാട്ടുകാരന് ആരാധകരും ഏറെയാണ്. ഇത്തവണ ഒരു അടിപൊളി പാട്ടുമായാണ് ശ്രീഹരി പാടാനെത്തിയത്.

പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്തച്ചുവടുകളും കുട്ടിത്താരം ടോപ്‌സിംഗര്‍ വേദിയില്‍ കാഴ്ചവെച്ചു. ‘മലരും കിളിയും ഒരു കുടുംബം’ എന്നു തുടങ്ങുന്ന ഗാനമാണ് ശ്രീഹരി രവീന്ദ്രൻ മാഷ് റൗണ്ടില്‍ പാടിയത്. ‘ആട്ടകലാശം’ എന്ന മോഹൻലാൽ ചിത്രത്തിലേതാണ് ഈ ഗാനം. പൂവാഞ്ചൽ ഖാദറിന്റെ വരികൾക്ക് രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസാണ്.

പാട്ടിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന കുട്ടിക്കുറുമ്പന്മാർക്ക് ഇതിനോടകം നിരവധി ആരാധകരാണ്. പ്രേക്ഷക ഹൃദങ്ങളിൽ ഇടം നേടിയ കുട്ടികുറുമ്പന്മാരുടെ പാട്ടുകൾ കേൾക്കാനും സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുമുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഇത്തവണ ശ്രീഹരിയുടെ പാട്ട് കേൾക്കാൻ എം ജി ശ്രീകുമാറിനും എം ജയചന്ദ്രനുമൊപ്പം നടനും ഗായകനുമായ മനോജ് കെ ജയനും വേദിയിൽ എത്തിയിരുന്നു.

Read more:ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.00 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.