ബോധവല്‍കരണത്തിലും താരമായി ‘കുമ്പളങ്ങി നൈറ്റ്‌സ്’; വീഡിയോ

April 30, 2019

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു. ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ഒപ്പംതന്നെ ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും.

റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോഴും കുമ്പളങ്ങി നൈറ്റ്‌സ് വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള ഒരു ബോധവല്‍കരണ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മണ്‍കല കമ്പോസ്റ്റ് എങ്ങനെ എളുപ്പത്തില്‍ ഉണ്ടാക്കാമെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ശുചിത്വ മിഷന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെയ്ക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഏറ്റെടുത്തരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലെ ചില ഫോട്ടകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നതും.

Read more:വെള്ളിത്തിരയിലും ശ്രദ്ധേയമായി നാഗചൈതന്യയും സമാന്തയും; താരദമ്പതികളുടെ പാട്ട് ഏറ്റെടുത്ത് ആരാധകര്‍

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.