പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി അദിതികുട്ടിയുടെ നങ്ങേലി പെണ്ണ്; വീഡിയോ

ടോപ് സിംഗർ വേദിയിലെ സുന്ദരിക്കുട്ടി അദിതികുട്ടിയുടെ ഗാനങ്ങൾ കാണികൾക്കും വിധികർത്താക്കൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്..ബ്ലാക്ക് ആൻറ് വൈറ്റ് റൗണ്ടിൽ അതിമനോഹരമായൊരു ഗാനവുമായാണ് പ്രേക്ഷകരുടെ ഇഷ്ടഗായിക എത്തിയത്. ‘നാലുകാലുള്ളൊരു നങ്ങേലി പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടുപോയി’ എന്ന എവർഗ്രീൻ ഗാനമാണ് അദിതി ആലപിച്ചത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലേതാണ് ഈ ഗാനം.
ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ അദിതികുട്ടിയുടെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകരും വിധികർത്താക്കളും സ്വീകരിച്ച ഈ ഗാനവും അദിതികുട്ടിക്ക് എ ടോപ് നേടിക്കൊടുത്തു.
Read also: കുമ്പളങ്ങിയിലെ ബോബിക്കും സജിക്കും ഒരു കിടിലൻ സ്പോട് ഡബ്ബ്; വീഡിയോ കാണാം
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.
ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. എല്ലാ ദിവസവും രാത്രി 8.00 ന് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന ടോപ് സിംഗർ നിങ്ങള്‍ക്കും ആസ്വദിക്കാം.. കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന് ഇതിനോടകം തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ്…