ശിവകാര്‍ത്തികേയനൊപ്പം നയന്‍താരയും; ‘മിസ്റ്റര്‍ ലോക്കലി’ലെ ഗാനം ശ്രദ്ധേയമാകുന്നു

May 14, 2019

തമിഴകത്തുമാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്‍ത്തികേയന് ആരാധകര്‍ ഏറെ. ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമുണ്ട് ചിത്രത്തില്‍ എന്നതും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ചിത്രത്തിലെ ഒരു ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ തക്കുനു തക്കുനു,,, എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച സ്വീകാര്യത നേടുന്നുണ്ട് ഈ ഗാനം. യുട്യൂബില്‍ റിലാസ് ചെയ്ത ഗാനം ഇതിനോടകം തന്നെ പത്ത് ലക്ഷത്തിലധികം പേരാണ് ഗാനം കണ്ടത്. ഗാനരംഗത്തിലെ ശിവകാര്‍ത്തികേയന്റെ ഭാവാഭിനയത്തെ പുകഴ്ത്തുന്നവരും നിരവധിയാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാര്‍ത്തികേയന്‍റെ മനോഹരമായ നൃത്തവും ഗാനരംഗത്ത് ഇടം നേടിയിട്ടുണ്ട്.

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘വേലൈക്കാരന്’ ശേഷം ശിവകാര്‍ത്തികേയനും നയന്‍താരയും ഒരുമിക്കുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ലോക്കല്‍’. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത ചിത്രത്തിന്റെ ട്രെയ്‌ലറും നേടുന്നുണ്ട്. രാജേഷ് എം ആണ് മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്ഹിപ് ഹോപ് തമിഴയാണ്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണന്‍ ബി.

Read more:ജാങ്കോ നീ അറിഞ്ഞോ…, നമ്മുടെ അമ്മാമ്മേനെ സിനിമേല്‍ എടുത്തു: വീഡിയോ

സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. കായിക പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്നത്. കീര്‍ത്തന എന്ന കഥാപാത്രമായി നയന്‍ താരയും ചിത്രത്തിലെത്തുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരല്പം ബോള്‍ഡായ കാരക്ടറാണ് ചിത്രത്തില്‍ നയന്‍ താരയുടേത്. മിസ്റ്റര്‍ ലോക്കല്‍ എന്നചിത്രത്തില്‍രാധിക ശരത്കുമാര്‍, തമ്പി രാമയ്യ, സതീഷ്, യോഗി ബാബു, റോബോ ശങ്കര്‍, ഹരിജ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.