‘അനു സിത്താര അമ്മയാകുന്നു’, വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരിച്ച് താരം
വ്യാജ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിത്തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. സിനിമാതാരങ്ങളെക്കുറിച്ചാണ് അധികവും തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കപ്പെടാറ്. വാര്‍ത്തയുട സത്യാവസ്ത മനസിലാക്കാതെയാണ് പലരും ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ളതും. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയ്ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അനു സിത്താര. ‘അനു സിത്താര അമ്മയാകാന്‍ പോകുന്നു’ എന്ന തരത്തിലായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന് താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളും ഇക്കാലത്ത് നിരവധിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ത പൂര്‍ണ്ണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.
Read more:വീല്‍ചെയറിലിരുന്ന് സ്വപ്നങ്ങളിലേക്ക് ഒരു കിടിലന്‍ ഷൂട്ട്; വീഡിയോ
‘ഒരു കുപ്രസിദ്ധ പയ്യന്’ എന്ന ചിത്രത്തിലാണ് അവസാനമായി അനു സിത്താര വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മധുപാലാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. അനു സിത്താരയ്ക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഒരു കുപ്രസിദ്ധ പയ്യന്’.