അനുജത്തിയുടെ പാട്ടിന് അനു സിത്താരയുടെ ഡാന്‍സ്; വീഡിയോ

May 11, 2019

തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയമായ താരമാണ് അനു സിത്താര. അഭിനയത്തിനൊപ്പം തന്നെ താരത്തിന്റെ നൃത്തവും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ അനു സിത്താരയുടെ ചെറിയൊരു ഡാന്‍സാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. അനുജത്തി അനു സൊനാരയുടെ പാട്ടിനാണ് അനുസിത്താര ചുവടുകള്‍ വെയ്ക്കുന്നത്.

യമുനയാട്രിലെ ഈറക്കാറ്റിലെ എന്ന ഗാനമാണ് അനു സൊനാര ആലപിക്കുന്നത്. അനുജത്തിയുടെ പാട്ടിനൊത്ത് ക്ലാസിക്കല്‍ നൃത്തത്തിന്റെ ചുവടുകള്‍ വെയ്ക്കുന്നുണ്ട് അനു സിത്താര. അനു സിത്താര തന്നെയാണ് ഈ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നതും. കലാമണ്ഡലത്തില്‍ പഠിച്ച മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം.

 

View this post on Instagram

 

#funtime #sis #singing ❤️ @anusonara @vishnuprasadsignature

A post shared by Anu Sithara (@anu_sithara) on

Read more:കുഞ്ഞുമകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് സൗബിന്‍ സാഹിര്‍

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്‍റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.

‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലാണ് അവസാനമായി അനു സിത്താര വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മധുപാലാണ് ഈ ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിച്ചത്. അനു സിത്താരയ്ക്കൊപ്പം ടൊവിനോ തോമസും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു ‘ഒരു കുപ്രസിദ്ധ പയ്യന്‍’.